തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഹെല്‍ത്ത് കെയര്‍ അവാര്‍ഡുകളുടെയും നഴ്സിംഗ് സ്കോളര്‍ഷിപ്പുകളുടെയും വിതരണം (ആര്‍ദ്രം 2026) ബുധനാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള കൗണ്‍സില്‍ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യതിഥിയായിരിക്കും. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
എഎല്‍എമാരായ കെ. മുരളീധരന്‍, കടകംപള്ളി സുരേന്ദ്രന്‍, എം. മുകേഷ്, വി.കെ. പ്രശാന്ത്, അഹമ്മദ് ദേവര്‍ കോവില്‍, അനൂപ് ജേക്കബ്, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് കരമന ജയന്‍, മെഡിമിക്സ് ഉടമ ഡോ. എ.വി.അനൂപ്, നോര്‍ക്ക എംഡി അജിത് കൊളാശേരി, കവി മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ ആശംസകള്‍ നേരും.
വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ.ബാബു സ്ററീഫന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഗ്ളോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ട്രഷറര്‍ സണ്ണി സി.വെളിയത്ത്, വൈസ് പ്രസിഡന്‍റ് (അഡ്മിന്‍) ജെയിംസ് കൂടല്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി പി വിജയന്‍ എ ന്നിവര്‍ സന്നിഹിതരായിരിക്കും.
ഒരു കോടി നഴ്സിംഗ് സ്കോളര്‍ഷിപ്പ് വിതരണത്തിന് തുടക്കമാകും. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ.ബാബു സ്ററീഫന്‍ ആവിഷ്ക്കരിച്ച ഗ്ളോബല്‍ നഴ്സിംഗ് സ്കോളര്‍ഷിപ്പ് വിതരണത്തിന്‍റെ ആദ്യഘട്ട വിതരണോദ്ഘാടനം തദവസരത്തില്‍ നടക്കും. ഒരു ലക്ഷം രൂപ വീതം 100 പേര്‍ക്കാണ് ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പ് നല്‍കുക.
ഇതിന്‍റെ ആദ്യഘട്ടമായി ഉദ്ഘാടന വേളയില്‍ 25 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യും. ഗ്ളോബല്‍ എക്സിക്യുട്ടീവ് കൗണ്‍സില്‍ യോഗം, വനിതാ ഫോറം ഭവനത്തിന്‍റെ താക്കോല്‍ദാനം, സാംസ്കാരിക പരിപാടികള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുവനന്തപുരം സമ്മേളനത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

Comments: